
വി.എസ്. അച്യുതാനന്ദൻ
file image
മുംബൈ: അന്തരിച്ച സിപിഎം മുന്‍ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറില്‍, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 10ന് - ഞായറാഴ്ച ,ഉല്ലാസ് നഗര്‍ ആര്‍ട്‌സ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കൈരളി ഹാളില്‍ ( ഉല്ലാസ് നഗര്‍ 4- (ഈസ്റ്റ്) സുഭാഷ് ടേക്കടി) ചേരുന്ന അനുസ്മരണ യോഗത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സിപിഎം താനെ സൗത്ത് താലൂക്ക് കമ്മിറ്റിക്കുവേണ്ടി താലൂക്ക് സെക്രട്ടറി പികെ ലാലി അറിയിച്ചു.