

അലോഷി ആദം
മുംബൈ: നവി മുംബൈ മലയാള ഭാഷാ പ്രചരണസംഘം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ അലോഷി ആദം പാടുന്നു. ഉള്‍വെ ഭൂമിപുത്ര ഭവനിലാണ് പരിപാടി. രണ്ടിന് വൈകിട്ട് 6 മുതലാണ് പരിപാടി. അലോഷി ആദം പകര്‍ന്നാടുന്ന മധുരിക്കും ഓര്‍മ്മകളുണര്‍ത്തുന്ന സംഗീത രാവിനായി കാത്തിരിക്കയാണ് മുംബൈ മലയാളികള്‍.
മലയാള ഭാഷാ പ്രചാരണ സംഘം സാംസ്‌കാരിക സമ്മേളനം കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജി.വിശ്വനാഥന്‍ തുടങ്ങിയവര്‍ സമ്പന്നമാക്കും.
