അംബാനി കുടുംബത്തിലെ രാജകീയ വിവാഹത്തിനു മുന്നോടിയായി സമൂഹ വിവാഹം | Video

വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കും
Ambani holds community wedding ahead of Akash's
മുകേഷ് അംബാനിയും കുടുംബവും സമൂഹ വിവാഹ ചടങ്ങിൽ വധൂവരൻമാർക്കൊപ്പം.
Updated on

മുംബൈ: മഹാരാഷ്‌ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. ചൊവ്വാഴ്ച വൈകിട്ട് 4.30 നായിരുന്നു ചടങ്ങ്.

റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടത്തിയ വിവാഹച്ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ എണ്ണൂറോളം പേർ പങ്കെടുത്തു.

ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് അംബാനി കുടുംബം അറിയിച്ചു.

നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികളെ ആശീർവദിക്കുകയും ചെയ്തു. വിരുന്നിന്‍റെ ഭാഗമായി, വാർലി ഗോത്രക്കാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും സംഘടിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com