കൈകൊട്ടിക്കളി മത്സരത്തില്‍ അംബര്‍നാഥ് കേരള സമാജം വിജയികള്‍

മത്സരം സംഘടിപ്പിച്ചത് ബോറിവ്‌ലി മലയാളി സമാജം.
Ambernath Kerala Samajam winners of the hand-to-hand combat competition

അംബര്‍നാഥ് കേരള സമാജം വിജയികള്‍

Updated on

മുംബൈ: ബോറിവിലി മലയാളി സമാജം സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തില്‍ അംബര്‍നാഥ് കേരള സമാജം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചാര്‍കോപ് മലയാളി സമാജവും നേടി. മുംബൈയിലും പരിസര പ്രദേശങ്ങളിലും നിന്നുള്ള 6 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

അത്തം മുതല്‍ ആരംഭിച്ച ഓണച്ചന്തയും ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികളും സമാജത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

സമാജങ്ങള്‍ക്ക് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നും ബിഎംഎസിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഓണസമയത്ത് നടക്കുന്ന അധികവിലയെ പിടിച്ച് നിര്‍ത്താന്‍ സഹായിച്ചതായും സമാജം പ്രസിഡന്‍റ് ശ്രീരാജ് നായരും ജനറല്‍ സെക്രട്ടറി ബാബുരാജും പറഞ്ഞു.'

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com