

അന്ധേരി കേരളീയ സമാജം ഓണാഘോഷം 13ന്
മുംബൈ: അന്ധേരി (വെസ്റ്റ്) കേരളീയ സമാജത്തിന്‍റെ ഇരുപതാം ഓണാഘോഷ പരിപാടികള്‍ 2026 സെപ്റ്റംബര്‍ 13 ഞായറാഴ്ച ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നു. അന്ധേരി വെസ്റ്റ് വീര ദേശായി റോഡിലുള്ള എംവിഎം സ്‌കൂള്‍ ഹാളില്‍ രാവിലെ 9:00 മണി മുതലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
നിലവിളക്ക് കൊളുത്തലും പ്രാര്‍ഥനയും തുടര്‍ന്ന് നൃത്യ പ്രഭയിലെ പ്രസന്ന നമ്പ്യാരുടെ വിദ്യാര്‍ഥികളുടെ നൃത്ത പ്രകടനങ്ങള്‍, കൈകൊട്ടിക്കളി, പുരസ്‌കാര സമര്‍പ്പണം, ഗാനമേള, മാവേലി മന്നന്‍റെ അനുഗ്രഹം എന്നിവ ഉണ്ടായിരിക്കും. ഒരേ സമയം 200 പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്ന വിപുലമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.