അന്ധേരി മലയാളി സമാജം വാര്‍ഷിക പൊതുയോഗം 17ന്

പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.
Andheri Malayali Samajam annual general meeting on the 17th

അന്ധേരി മലയാളി സമാജം വാര്‍ഷിക പൊതുയോഗം 17ന്

Updated on

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 17ന് വൈകിട്ട് 6ന് അന്ധേരി ഷേര്‍-എ-പഞ്ചാബ് ജിംഖാന ഹാളില്‍ വച്ച് ചേരുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക കണക്കുകളും യോഗത്തില്‍ അവതരിപ്പിക്കും.

25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 14-ന് കനോസ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ചും ഡിസംബര്‍ 19 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കേരളോത്സവം 2025 എന്ന മെഗാ ഇവന്‍റിനെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും സമാജത്തിലെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com