അന്ധേരി മലയാളി സമാജം ഓണാഘോഷം നടത്തി

കെ. ജയകുമാര്‍ ഐഎഎസ് മുഖ്യാതിഥിയായിരുന്നു
Andheri Malayali Samajam celebrated Onam

അന്ധേരി മലയാളി സമാജം ഓണാഘോഷം

Updated on

മുംബൈ: അന്ധേരി മലയാളി സമാജത്തിന്‍റെ ഓണാഘോഷവും 25ാംമത് വാര്‍ഷിക ആഘോഷവും നടത്തി. കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയും, മലയാളം സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ കെ. ജയകുമാര്‍ ഐഎഎസ് മുഖ്യാതിഥിയും പ്രമുഖ ഇടതുപക്ഷ സഹയാത്രികനും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി.ആര്‍. കൃഷ്ണനും, കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്‍റ് ടി.എന്‍. ഹരിഹരനും വിശിഷ്ടാതിഥികളുമായിരുന്നു.

കുട്ടികളുടെ താലപ്പൊലിയോടും താളമേളങ്ങളോടുകൂടി മഹാബലിയെ വരവേറ്റു. സമാജം ജനറല്‍ സെക്രട്ടറി സുരേന്ദ്ര ബാബു മുഖ്യാതിഥി കെ. ജയകുമാറിനെയും, വിശിഷ്ടാതിഥികളായ സഖാവ് പി.ആര്‍. കൃഷ്ണന്‍, കെകെഎസ് പ്രസിഡന്‍റ് ടി. എന്‍. ഹരിഹരന്‍ എന്നിവരെയും സദസിനു പരിചയപ്പെടുത്തി. അതിഥികള്‍ക്ക് തുളസി ചെടിയും, ഷാളും ഫലകവും സമ്മാനിച്ചു.

യോഗത്തില്‍ സമാജം ചെയര്‍മാന്‍ കെ. രവീന്ദ്രന്‍, പ്രസിഡന്‍റ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ.പി. മുകുന്ദന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് അമുതാ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും കളത്തൂര്‍ വിനയന്‍റെ നേതൃത്വത്തിലുള്ള തുടിപ്പ് ഫോക്ക് ബാന്‍ഡിന്‍റെ നാടന്‍ പാട്ടും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com