അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

27ന് സമാജം ഓണാഘോഷം

Andheri Malayali Samajam is organizing a flower carpet competition.

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

Updated on

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബര്‍ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്‌സ് റോഡിലെ കനോസ കോണ്‍വെന്‍റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. വിവിധ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും പങ്കെടുക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. സെപ്റ്റംബര്‍ 27ന് നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ വേദിയില്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടക്കും.

കേരളത്തിന്‍റെ പാരമ്പര്യവും പൂക്കളത്തിന്‍റെ കലാസൗന്ദര്യവും സര്‍ഗാത്മകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം യുവജനങ്ങളുടെയും വിവിധ സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

അന്ധേരി മെട്രൊ സ്റ്റേഷനില്‍ സമാജം ഒരുക്കിയ ഭീമന്‍ പൂക്കളം യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ നേടിയിരുന്നു. ഏകദേശം മൂന്ന് ലക്ഷം പേര്‍ ഭീമന്‍ പൂക്കളം കണ്ടതായി സംഘാടകര്‍ അറിയിച്ചു.

കമല ടീച്ചര്‍: 9819412370

ശ്രീജു മേനോന്‍: 9892362241

സുരേന്ദ്ര ബാബു: 9820063617

logo
Metro Vaartha
www.metrovaartha.com