മന്ത്രി യോഗേഷ് കദമിന് ഡാന്‍സ് ബാര്‍ ഉണ്ടെന്ന് ആരോപിച്ച് അനില്‍ പരബ്

ഷിന്‍ഡെ വിഭാഗം മന്ത്രി രാജി വച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും നീക്കം
Anil Parab alleges Minister Yogesh Kadam dance bar

യോഗേഷ് കദം,അനില്‍ പരബ്

Updated on

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്‍റെ രാജി ആവശ്യപ്പെട്ട് ശിവസേന (യുബിടി) എംഎല്‍സി അനില്‍ പരബ രംഗത്തെത്തി. സ്വന്തം അമ്മയുടെ ലൈസന്‍സിന് കീഴില്‍ കാന്തിവല്ലിയില്‍ യോഗേഷ് കദമിന്‍റെ ഒരു ഡാന്‍സ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ രത്നഗിരിയില്‍ അനധികൃതമായി മണല്‍ ഖനനം നടത്തുന്നുണ്ടെന്നുമാണ് ആരോപണം. ഇതിന്‍റെ തെളിവുകളായുള്ള എല്ലാ രേഖകളും പെന്‍ ഡ്രൈവുകളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമര്‍പ്പിക്കും.കദമിനെ സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കും.ദേവേന്ദ്ര ഫഡ്നാവിസ് കദമിന്‍റെ രാജി ആവശ്യപ്പെടണം.

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാഷ്ട്രീയ പരിമിതികള്‍ കാരണം നടപടിയെടുക്കില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനില്‍ പരബ് പറഞ്ഞു. മെയ് 30 ന് കാന്തിവല്ലിയിലെ 'സവാലി ബാര്‍ ആന്‍ഡ് റസ്റ്റോറന്‍റി'ല്‍ നടത്തിയ റെയ്ഡില്‍ മുംബൈ പോലീസ് 22 ബാര്‍ നര്‍ത്തകര്‍, 22 ഉപഭോക്താക്കള്‍, നാല് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ബാര്‍ നിയന്ത്രണ ലംഘനത്തിന് കേസെടുത്തിരുന്നു .ഇതുമായി ബന്ധപ്പെട്ടാണ് അനില്‍ പരബ് ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മന്ത്രിയുടെ കുടുംബത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള ഒരു ബാറില്‍ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍, ഉത്തരവാദിത്തം ലൈസന്‍സ് ഉടമയ്ക്കാണ്. മറ്റൊരാള്‍ നടത്തുന്നുണ്ടെന്ന് പറയുന്നത് നിയമപ്രകാരം പ്രതിരോധമല്ലെന്നും പരബ് പറഞ്ഞു.

ബാര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും അശ്ലീല നൃത്തവും പണമൊഴുക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും പരബ് ആരോപിച്ചു ഇതെല്ലാം എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. യോഗേഷ് കദമിന്‍റെ പിതാവും മുന്‍ മന്ത്രിയുമായ രാംദാസ് കദം ലൈസന്‍സ് തന്‍റെ ഭാര്യയുടെ പേരിലാണെന്ന് സമ്മതിച്ചു, എന്നാല്‍ 30 വര്‍ഷമായി ഷെട്ടി എന്ന വ്യക്തിയാണ് ബാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ക്കസ്ട്ര ലൈസന്‍സും വെയിട്രസ് ലൈസന്‍സും ഉണ്ട്. നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല,'' പരബിന്‍റെ അവകാശവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.ബാറിന്‍റെ പ്രവര്‍ത്തനത്തിലോ മണല്‍ നീക്കം ചെയ്യലിലോ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങള്‍ ''അടിസ്ഥാനരഹിതവും അപകീര്‍ത്തികരവു''മാണെന്നും പറഞ്ഞുകൊണ്ട് അനില്‍ പരബിന്‍റെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണെന്നും യോഗേഷ് കദം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com