ചിൽഡ്രൻസ് ക്ലബ് നവിമുംബൈയുടെ വാർഷികാഘോഷം ഡിസംബർ 23 ന്

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രൊഫസർ ഗോപിനാഥ് മുതുകാട് നയിക്കുന്ന Light the path fun and Awareness എന്ന ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്
ചിൽഡ്രൻസ് ക്ലബ് നവിമുംബൈയുടെ വാർഷികാഘോഷം ഡിസംബർ 23 ന്

നവിമുംബൈ: ചിൽഡ്രൻസ് ക്ലബ് നവിമുംബൈയുടെ പ്രഥമ വാർഷികാഘോഷം ഡിസംബർ 23 ന് തെർണ ഓഡിറ്റോറിയം നെരൂളിൽ വെച്ച് നടത്തപ്പെടുന്നു.വൈകീട്ട് 6 മണിക്കാണ് കാര്യപരിപാടികൾ ആരംഭിക്കുന്നത്. ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും ഉണ്ടായിരിക്കും. തുടർന്ന് ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രൊഫസർ ഗോപിനാഥ് മുതുകാട് നയിക്കുന്ന Light the path fun and Awareness എന്ന ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ക്ലാസ്സായിരിക്കും ഉണ്ടായിരിക്കുക എന്ന് ചിൽഡ്രൻസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph:77381 59911

99205 21171

     77386 86944

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com