anniversary of the Kadathanadan family association on sunday

ഷാഫി പറമ്പില്‍

കടത്തനാടന്‍ കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം ഞായറാഴ്ച

വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും
Published on

നവിമുംബൈ: കടത്തനാടന്‍ കുടുംബ കൂട്ടായ്മയുടെ എട്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച വാശിസിഡ്‌കോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30 ന് ആരംഭിക്കും. വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വടകര എംഎല്‍എ കെ.കെ. രമ മുഖ്യാതിഥിയായിരിക്കും സിനിമാ സീരിയല്‍ താരം വീണ നായര്‍ വിശിഷ്ടാതിഥിയുമായിരിക്കും.

പ്രശസ്ത യുവ ഗായികയും ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫൈനലിസ്റ്റുമായ് ദേവന ശ്രീയ, സോണി ടിവി സൂപ്പര്‍ സ്റ്റാര്‍ സിങ്ങര്‍ കലാഭവന്‍ ഷിജു, മഹേശ്വര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും തുടര്‍ന്ന് ജാനുവേടത്തിയും കേളപ്പേട്ടനും എന്ന ഹാസ്യപരിപാടിയും അരങ്ങേറും.

ചടങ്ങില്‍ ഗ്ലോബല്‍ കടത്തനാടന്‍ അവാര്‍ഡ് ഊൗരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്കും, ബിസിനസ് ഐകണ്‍ ഓഫ് കടത്തനാട് അവാര്‍ഡ് എല്‍മാക് പാക്കേജിങ് കമ്പനി എംഡി സുധീഷ് സുകുമാരനും സമ്മാനിക്കും.

കൂടാതെ ഗസ്റ്റ് ഓഫ് ഓണര്‍ ആയി ഇവി ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ കമാന്‍ഡര്‍ ഇ.വി. തോമസും പങ്കെടുക്കും. എസ്എസ്സി, എച്ച്എസ്സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ക്യാഷ് പ്രൈസുകളും ട്രോഫിയും നല്‍കി ആദരിക്കുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്ത് മിന്നും വിജയം നേടിയ പ്രതിഭകളെയും ആദരിക്കും.

logo
Metro Vaartha
www.metrovaartha.com