

മയക്കുമരുന്ന് പിടി കൂടി
മുംബൈ: ഒരുകോടി രൂപയിലധികം വരുന്ന മയക്കുമരുന്നുമായി രണ്ടുപേര്‍ താനെയില്‍ അറസ്റ്റില്‍. സച്ചിന്‍ സുഭാഷ് ചവാന്‍, രവി ശ്യാംവീര്‍ ഡാഗൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
കാപ്പൂര്‍ബാവ്ഡി പരിസരത്ത് മയക്കുമരുന്നുമായി ചിലരെത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താനെ പൊലീസിന്‍റെ എക്‌സ്റ്റോര്‍ഷന്‍ സെല്‍ വിഭാഗം നടത്തിയ പരിശോധനയില്‍ 29.06 ഗ്രാം തൂക്കം വരുന്ന മെഫഡ്രോണുമായി സച്ചിന്‍ സുഭാഷ് ചവാന്‍ എന്ന ആളെ പിടികൂടിയിരുന്നു.
ഇയാളെ ചോദ്യംചെയ്തപ്പോള്‍ മയക്കുമരുന്ന് രവി ശ്യാംവീര്‍ ഡാഗൂര്‍ എന്നയാളില്‍നിന്ന് വാങ്ങിയതാണെന്ന് വെളിപ്പെടുത്തി. പിന്നീട് ഇയാളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.