രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പാലമായ അടല്‍ സേതുവില്‍ വീണ്ടും കുഴി; കരാറുകാരന് ഒരു കോടി രൂപ പിഴ

വിമര്‍ശനവുമായി പ്രതിപക്ഷം

Another pothole in Atal Setu, the country's longest sea bridge; Contractor fined Rs 1 crore

അടല്‍ സേതു

Updated on

മുംബൈ: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പാലമായ അടല്‍സേതുവില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരായ ടാറ്റാ പ്രൊജക്ടിന് ഒരു കോടി രൂപ പിഴ ചുമത്തി. മുംബൈയും നവിമുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശിവ്രി നാവസേവാ കടല്‍പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രണ്ട് വര്ഷത്തിനുള്ളില്‍ പല തവണ കുഴികള്‍ രൂപപ്പെട്ടതോടെ വിമര്‍ശനവും ശക്തമാകുകയാണ്.

പാലം ഉദ്ഘാടനം ചെയ്ത് 6 മാസത്തിനുള്ളില്‍ നവിമുംബൈയിലെ ഉള്‍വെയില്‍ നിന്നു പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് മഴയ്ക്കു പിന്നാലെ വിണ്ടുകീറിയിരുന്നു. അന്ന് മറ്റൊരു കരാറുകാരനും പിഴശിക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണില്‍ റോഡില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്നും കരാറുകാര്‍ക്ക് 10 ലക്ഷം രൂപ വീതം പിഴശിക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നിടത്ത് കുഴി രൂപപ്പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com