മുംബൈയില്‍ വീണ്ടും ഒരു ഭൂഗര്‍ഭ മെട്രൊ കൂടി വരുന്നു

പാത വഡാലയില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക്
Another underground metro is coming to Mumbai

മുംബൈയില്‍ വീണ്ടും ഒരു ഭൂഗര്‍ഭ മെട്രൊ കൂടി വരുന്നു

Updated on

മുംബൈ: വഡാലയിലെ അനിക് ഡിപ്പോയില്‍ നിന്നാരംഭിച്ചു ഭേണ്ടി ബസാര്‍ വഴി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് 17.5 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ണ മെട്രൊ വരുന്നു .മെട്രൊ 11' എന്നു പേരിട്ടിരിക്കുന്ന പാതയില്‍ 14 സ്റ്റേഷനുകളാകും നിര്‍മിക്കുന്നത്.

13 സ്റ്റേഷനുകള്‍ ഭൂമിക്കടിയിലും അനിക് ഡിപ്പോ സ്റ്റേഷന്‍ തറനിരപ്പിലും ആയിരിക്കും. മെട്രൊ 4, മെട്രൊ 3, മോണോറെയില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന വിധത്തിലാണു പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ബെസ്റ്റ് ബസ് സ്റ്റേഷന്‍റെ തൊട്ടടുത്തു നിന്നാണു മെട്രൊ 11 ആരംഭിക്കുന്നത്. അനുമതികള്‍ വേഗത്തിലാക്കി പദ്ധതി 6 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ആരേ കോളനികൊളാബ പാതയായ മെട്രോ 3 ഭൂഗര്‍ഭ തുരങ്കപാതയുടെ അവസാനഘട്ടം തുറക്കാനിരിക്കെയാണു പുതിയ പദ്ധതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com