ഭക്തജനത്തിരക്കിൽ ശ്രദ്ധേയമായി ആന്‍റോപ് ഹിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം

ഞായറാഴ്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്
ഭക്തജനത്തിരക്കിൽ ശ്രദ്ധേയമായി ആന്‍റോപ് ഹിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം
Updated on

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി, ആന്‍റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപതാമത് മുത്തപ്പ വെള്ളാട്ട മഹോത്സവത്തിന് ആരംഭിച്ചു. ഞായറാഴ്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്.

ഉച്ചയ്ക്ക് പതിനൊന്നര മുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ, തായമ്പക അന്നദാനം വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം, അന്നദാനവും നടന്നു. ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ സെക്ടർ VII-ലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് വെള്ളാട്ട മഹോത്സവം നടന്നത്‌.

മുംബൈയുടെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പേരാണ് മുത്തപ്പനെ ദർശിച്ച് സായൂജ്യം നേടിയത്. മുംബൈയ് നഗരത്തിനുള്ളിലെ ആദ്യത്തെ മുത്തപ്പൻ സേവാ സമിതികളിലൊന്നായ ഇവിടെ പകർച്ചവ്യാധിയായ കൊറോണ കാലത്തു മാത്രമാണ് മഹോത്സവം നടക്കാതെ പോയത്. ഈ വർഷം 20 മത്തെ മഹോൽസവമാണ്‌ അരങ്ങേറിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com