
അമൃത ഫഡ്‌നാവിസിനെ അധിക്ഷേപിച്ച് കുറിപ്പെഴുതിയവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസിനെതിരേ നവമാധ്യമങ്ങളില്‍ ആക്ഷേപകരമായ പോസ്റ്റിട്ടെന്നാരോപിച്ച് രണ്ടുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പുനെ കോടതി തള്ളി.
അഭിഭാഷകന്‍ ബസവരാജ് യാദ്വാഡിന്‍റെ പരാതിയില്‍ ഏപ്രിലില്‍ പുണെ സൈബര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മറ്റുനാലുപേര്‍ക്ക് കോടതി ജാമ്യം നല്‍കി.
നിഖില്‍ ശങ്ക്പാല്‍, ദത്ത ചൗധരി, ബലിറാം പണ്ഡിറ്റ്, ആശിഷ് വാംഖഡെ, ശൈലേഷ് വര്‍മ, ഭൂമിഷ് സേവ്, അഭിജിത് ഫഡ്നിസ് എന്നീ ഏഴ് പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.