

ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇനി 6 വയസ് നിര്ബന്ധം
മുംബൈ : മഹാരാഷ്ട്രയില് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞപ്രായം ആറു വയസാക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി. സ്കൂള് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് 2027-28 അധ്യയന വര്ഷത്തിലെ നഴ്സറി പ്രവേശനം മുതല് ഘട്ടംഘട്ടമായി ഇത് നടപ്പിലാക്കിത്തുടങ്ങും. 2030-31 അധ്യയന വര്ഷം മുതല് കര്ശനമാക്കുമെന്നും അധികൃതര് പറഞ്ഞു.
2027-28 മുതല് നഴ്സറിയിലോ അങ്കണവാടിയിലോ പ്രവേശനത്തിന് കുട്ടികള്ക്ക് കുറഞ്ഞത് മൂന്നു വയസ് പ്രായമുണ്ടായിരിക്കണം. 2028-29 മുതല് ജൂനിയര് കെജി പ്രവേശനത്തിന് നാലു വയസ് പ്രായമുണ്ടായിരിക്കണം. 2029-30 മുതല് സീനിയര് കെജി പ്രവേശനത്തിന് അഞ്ചു വയസ് പ്രായമുണ്ടായിരിക്കണമെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.
2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകള് പ്രകാരം ഒന്നാം ക്ലാസില് പ്രവേശിക്കുന്നതിന് ആറുവയസിന് മുകളില് പ്രായമുണ്ടായിരിക്കണമെന്ന കേന്ദ്രനിര്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.