പുതിയ ജോലിയെച്ചൊല്ലി മാതാപിതാക്കളുമായി തർക്കം:19-കാരൻ ബിൽഡിങ്ങിൽ നിന്ന് ചാടി മരിച്ചു

അച്ഛൻ ഒരു ചെറുകിട ബിസിനസുകാരനും അമ്മ ഒരു വീട്ടമ്മയുമാണ്
Argument with parents over new job youth dies after jumping from building
symbolic image
Updated on

മുംബൈ: കാന്തിവിലി വെസ്റ്റിലെ ഗണേഷ് നഗറിൽ താമസിച്ചു വന്നിരുന്ന പ്രഥമക്രുഷ് നായിക്(19)ആണ് പുതിയ ജോലിയെച്ചൊല്ലി മാതാപിതാക്കളുമായി തർക്കത്തിൽ ആവുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്. അച്ഛൻ ഒരു ചെറുകിട ബിസിനസുകാരനും അമ്മ ഒരു വീട്ടമ്മയുമാണ്.

പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിരുന്ന നായിക് മൂന്ന് ദിവസം മുമ്പാണ് മലാഡ് വെസ്റ്റിലെ ഇൻഫിനിറ്റി മാളിലെ ഒരു പിസ സെന്ററിൽ ജോലിക്ക് കയറിയത്. എന്നാൽ, ഈ ജോലി പ്രഥമിന് ഇഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച നായിക്കിന് രാത്രി ഷിഫ്റ്റ് ഉണ്ടായിരുന്നു, വൈകുന്നേരം മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും ജോലിക്ക് പോയില്ല. തുടർന്ന് പ്രഥമിനെ കുറിച്ച് അന്വേഷിച്ച് പിസ ഔട്ട്‌ലെറ്റിൽ നിന്ന് മാതാപിതാക്കൾക്ക് ഒരു കോൾവരികയും തുടർന്ന് പിതാവ് പ്രഥമിനെ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ താൻ ഇപ്പോൾ മെട്രോ സ്റ്റേഷനിലാണെന്നും ജോലിക്ക് പോകാൻ വിസമ്മതിക്കുകയും ചെയ്തു.

പിന്നീട് അച്ഛൻ സ്റ്റേഷനിൽ പോയി വീട്ടിൽ കൊണ്ടു വരിക ആയിരുന്നു.ശേഷം നായിക്കും മാതാപിതാക്കളും തമ്മിൽ ജോലിയെ ചൊല്ലി തർക്കമുണ്ടായി. വാക്ക് തർക്കം രൂക്ഷമായതോടെ കൗമാരക്കാരൻ ടെറസിലേക്ക് ഓടി 22 നിലകളുള്ള ബിൽഡിങ്ങിൽ നിന്നും ചാടുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ ബോറിവലി വെസ്റ്റിലെ ഭഗവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

“ഞങ്ങൾ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ അവന്റെ മാതാപിതാക്കൾ വളരെ വിഷമത്തിലാണ്. എന്നിരുന്നാലും ഞങ്ങൾ വിഷയം ഉടൻ അന്വേഷിക്കും. ”ഒരു പൊ ലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.