അര്‍ജുന്‍ ടെൻഡുൽക്കർ വിവാഹിതനാകുന്നു

വ്യവസായി രവി ഘായിയുടെ കൊച്ചുമകള്‍ സാനിയയാണ് വധു.
Arjun Tendulkar is getting married.

അര്‍ജുന്‍ ടെൻഡുൽക്കർ വിവാഹിതനാകുന്നു

Updated on

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ കൊച്ചുമകള്‍ സാനിയയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു.

25 കാരനായ അര്‍ജുന്‍ ഇടങ്കൈ ഫാസ്റ്റ്-ബൗളിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും, 2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമാണ് അര്‍ജുന്‍. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ രംഗത്താണ് സാനിയയുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്. ക്വാളിറ്റി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള കമ്പനികളും സാനിയയുടെ കുടുംബത്തിന്‍റേതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com