മുംബൈ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ പ്രശസ്ത കലാകാരന്മാരുടെ ചിത്രകലാപ്രദർശനം

പാരമ്പര്യ രീതിയിലുള്ള ചുമർചിത്രശൈലിയും,ആധുനിക ചിത്ര രീതികളും ഒരേ വേദിയിൽ ഒരുക്കുന്നു എന്നതാണ് പ്രദർശനത്തിന്‍റെ പ്രത്യകത എന്ന് ഭാരവാഹികൾ അറിയിച്ചു
മുംബൈ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ പ്രശസ്ത കലാകാരന്മാരുടെ ചിത്രകലാപ്രദർശനം
Updated on

നവിമുംബൈ: മുംബൈ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ 6,7,തിയ്യതികളിൽ നെരുൾ സീവുഡ്‌സ് നെക്സസ് മാളിലെ സെക്കൻഡ് ഫ്ലോറിലെ എയർസ്പേസ് ഏട്രീയം ത്തിലാണ് പ്രദർശനം നടത്തപെടുന്നത്

RAINBOWഎന്ന നാമകരണത്തിൽ കേരളത്തില്‍നിന്നും മുംബെയില്‍ നിന്നും ഉള്ള പ്രശസ്തരായ കലാകാരന്മാരുടെ ചിത്രകലാപ്രദർശനമാണ് നടക്കുന്നത്.

പാരമ്പര്യ രീതിയിലുള്ള ചുമർചിത്രശൈലിയും,ആധുനിക ചിത്ര രീതികളും ഒരേ വേദിയിൽ ഒരുക്കുന്നു എന്നതാണ് പ്രദർശനത്തിന്‍റെ പ്രത്യകത എന്ന് ഭാരവാഹികൾ അറിയിച്ചു.

പുതുതലമുറയിലെ രണ്ടു യുവ കലാകാരികള്‍ ഇതിന്റെ ഭാഗമാകുന്നു എന്നതും ശ്രദ്ധേയമാണ് .രണ്ടു ദിവസവും വൈകുന്നേരങ്ങളിൽ 5 മണിക്കുശേഷം കച്ചേരിയ്കൊപ്പം ചിത്രംവരയും ഉണ്ടായിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

ഗിരീഷ് ഭട്ടതിരിപ്പാട്,പടുതോൾ വാസുദേവൻ,പ്രമോദ്.പി ധന്യ മനു,കാർത്തിക ബിജു എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത് .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com