മുംബൈയിൽ മോദിയുടെ റാലി ദിവസം കെജ്‌രിവാളിന്റെയും റാലി

പ്രധാനമന്ത്രിയുടെ റാലിക്കായി വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നു ബിജെപി നേതാക്കൾ
Arvind Kejriwal's rally on the day of PM Modi's rally in Mumbai| പ്രധാനമന്ത്രി മോദിയുടെ റാലി ദിവസം അരവിന്ദ് കെജ്‌രിവാളിന്റെയും റാലി
arvind kejriwal
Updated on

മുംബൈ: മെയ് 17ന് മുംബൈയിൽ നടക്കുന്ന മഹാ വികാസ് അഘാദിയുടെ (എംവിഎ) റാലിയിലേക്ക് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചിട്ടുണ്ടെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞു. മെയ് 20നാണ് മുംബൈയിൽ വോട്ടെടുപ്പ്.

സേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ കെജ്‌രിവാളുമായി സംസാരിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. “മെയ് 17 ന് എംവിഎയുടെ റാലി നടക്കും. അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുംബൈയിൽ ഉണ്ട്.അരവിന്ദ് കെജ്‌രിവാൾ എംവിഎയുടെ വേദിയിലുണ്ടാകും, ”രാവത്ത് പറഞ്ഞു. കോൺഗ്രസിലെയും എൻസിപിയിലെയും (ശരദ് പവാർ) മറ്റ് മുതിർന്ന എംവിഎ നേതാക്കളും റാലിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻസിപി (എസ്പി) നേതാവ് ശരദ് പവാറും റാലിയിൽ പങ്കെടുക്കുമെന്ന് സേന (യുബിടി) ഭാരവാഹികൾ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ റാലിക്കായി വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നു ബിജെപി നേതാക്കൾ അഭിപ്രായപെട്ടു. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും വൻ ജന മുന്നേറ്റം ഉണ്ടാകുമെന്നും ഒരു നേതാവ് പറഞ്ഞു. ആകെ 13 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ധൂലെ, ദിൻഡോരി, നാസിക് എന്നിവിടങ്ങളിലും മെയ് 20 ന് വോട്ടെടുപ്പ് നടക്കും, ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടവും മഹാരാഷ്ട്രയിലെ അവസാന ഘട്ട തിരഞ്ഞെടുപ്പുമാണിത്.

വെള്ളിയാഴ്ചയാണ് കെജ്രിവാളിന് സുപ്രീം കോടതി ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് പ്രചാരണത്തിനായി ജാമ്യം ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com