ബിജെപി​യി​ൽ ചേ​രു​ന്ന​തി​ന്​ മു​മ്പ്​ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട്​ ക​ര​ഞ്ഞു​വെ​ന്ന പ​രാ​മ​ർ​ശം ത​ള്ളി അ​ശോ​ക്​ ച​വാ​ൻ

മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ച​വാ​ൻ ഒരു മാ​സം മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബിജെ​പി​യി​ൽ ചേ​ർ​ന്ന​ത്
Ashok Chavan
Ashok Chavan

മും​ബൈ: രണ്ടു ദിവസം മുൻപാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​തി​ർ​ന്ന നേ​താ​വ്​ പാ​ർ​ട്ടി വി​ട്ട്​ ബിജെപി​യി​ൽ ചേ​രു​ന്ന​തി​ന്​ മു​മ്പ്​ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട്​ ക​ര​ഞ്ഞു​വെ​ന്ന പ​രാ​മ​ർ​ശം നടത്തിയത്. എന്നാൽ ഇക്കാര്യം ത​ള്ളി അ​ശോ​ക്​ ച​വാ​ൻ രംഗത്തെത്തി. മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ച​വാ​ൻ ഒരു മാ​സം മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബിജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

'ഈ ​സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​വ്​ കോ​ൺ​ഗ്ര​സ്​ വി​ട്ടു. ക​ര​ഞ്ഞു​കൊ​ണ്ട്​ അ​ദ്ദേ​ഹം എ​ന്‍റെ അ​മ്മ​യോ​ട്​ പ​റ​ഞ്ഞു, സോ​ണി​യാ​ജി ഇ​ത്​ പ​റ​യാ​ൻ എ​നി​ക്ക്​ ല​ജ്ജ​തോ​ന്നു​ന്നു. ഇ​വ​രോ​ട്, ഈ ​ശ​ക്തി​യോ​ട്​ പൊ​രു​തി​നി​ൽ​ക്കാ​നു​ള്ള ക​രു​ത്ത് എ​നി​ക്കി​ല്ല. ജ​യി​ലി​ൽ പോ​കാ​നാ​കി​ല്ലട-​എ​ന്നാ​യി​രു​ന്നു ഭാ​ര​ത്​ ജോ​ഡോ ന്യാ​യ്​​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ഹു​ൽ പരാമർശിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com