മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി

ആക്ഷൻ പ്ലാൻ ഉടൻ അന്തിമമാക്കും
assembly elections in maharashtra 2024 bjp
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി
Updated on

മുംബൈ: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ബിജെപിയുടെ മഹാരാഷ്ട്ര ഘടകം മുംബൈയിൽ മാരത്തൺ യോഗം ചേർന്നതായി വൃത്തങ്ങൾ അറിയിച്ചു.യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ ആസൂത്രണം ചെയ്യണമെന്നും തന്ത്രങ്ങൾക്ക് അന്തിമരൂപം ഉടൻ നൽകണമെന്നും 5 മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായതായി പാർട്ടി ഭാരവാഹികൾ പറഞ്ഞു.

യോഗത്തെ കുറിച്ച് സംസാരിച്ച ബിജെപി വൃത്തങ്ങൾ പറഞ്ഞു. 5 മണിക്കൂർ നീണ്ട ആദ്യ യോഗം നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പ്രാഥമിക രൂപരേഖ ചർച്ച ചെയ്തു. ആക്ഷൻ പ്ലാൻ ഉടൻ അന്തിമമാക്കും, കൂടുതൽ മീറ്റിംഗുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ ഭാരവാഹികളും തികഞ്ഞ ആത്മവിശ്വാസത്തിൽ ആണെന്നും പ്രവർത്തനങ്ങൾ നേരത്തെ ആക്കണം എന്ന് ആവശ്യപ്പെട്ടതായും പാർട്ടി വക്താക്കൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com