
ചെമ്പൂരില്‍ പ്രമുഖ കെട്ടിടനിര്‍മാതാവിന് നേരെ വെടിവയ്പ്പ്
representative image
മുംബൈ: ചെമ്പൂരില്‍ പ്രമുഖ കെട്ടിടനിര്‍മാതാവിന് നേരെ വെടിവയ്പ്പ്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് നേരെ തോക്കുധാരികളായ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ചെമ്പൂരിലെ ഡയമണ്ട് ഗാര്‍ഡന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം.
ബേലാപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സദറുദ്ദീന്‍ ഖാനാണ് വെടിയേറ്റത്. അപകടനില തരണം ചെയ്തതായി സംഭവത്തില്‍ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
മുംബൈയില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്