മറാഠി സംസാരിക്കാതിരുന്ന സ്ത്രീകള്‍ക്ക് നേരെ ആക്രമം

മഹാരാഷ്ട്രയില്‍ ജീവിക്കണമെങ്കില്‍ മറാഠി പഠിക്കണം എന്ന് ഭീഷണി
Attacks on women who did not speak Marathi

മഹാരാഷ്ട്രയില്‍ ജീവിക്കണമെങ്കില്‍ മറാഠി പഠിക്കണം എന്ന് ഭീഷണി

Updated on

താനെ: മറാഠി സംസാരിച്ചില്ലെന്നാരോപിച്ച് സ്ത്രീകള്‍ക്കുനേരേ ഡോംബിവിലിയില്‍ അതിക്രമം. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടറിലെത്തിയ സ്ത്രീകള്‍ തങ്ങള്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീ ഗേറ്റിനു മുന്‍പില്‍ നിന്നിരുന്ന ഒരു യുവാവിനോട് എസ്‌ക്യൂസ്മി എന്ന് പറഞ്ഞ് സംസാരം ആരംഭിച്ചതോടെയാണ് പ്രകോപിതനായ യുവാവിന്‍റെ നേതൃത്വത്തില്‍ ഇവരെ മര്‍ദ്ദിച്ചത്.

ബഹളംകേട്ടെത്തിയ യുവാവിന്‍റെ കുടുംബത്തിലെ ചില സ്ത്രീകളും രണ്ടു യുവാക്കളും ചേര്‍ന്ന് രണ്ട് സ്ത്രീകളെയും മര്‍ദിച്ചതായും പരാതിയുണ്ട്

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ആക്രമണത്തിനിരയായ ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് വിഷ്ണുനഗര്‍ പൊലീസ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ജീവിക്കണമെങ്കില്‍ മറാഠി പഠിക്കണം എന്ന് ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ സംഭവം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com