ജുഹുവിൽ 81 കാരിയെ വധിക്കാൻ ശ്രമം: വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാർച്ച് 14 ന് ഉച്ചയ്ക്ക് 12:30 ന് ഇരയായ കുഞ്ച് ബാല മേത്ത ബെഡ് റൂമിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നത്
ജുഹുവിൽ 81 കാരിയെ വധിക്കാൻ ശ്രമം: വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

മുംബൈ: 81 വയസ്സുള്ള വയോധികയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തതിനു ഗ്രാന്റ് റോഡിൽ വീട്ടു ജോലിക്കാരൻ പൊലീസ് പിടിയിലായി. ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്. ജുഹുവിൽ താമസിക്കുന്ന കുഞ്ച്ബാല അശോക് മേത്ത (81) ആണ് ഗുരുതരമായി പരികേറ്റ് മരണത്തിനും ജീവിതത്തിനും ഇടയിൽ കഴിയുന്നത്. നേരത്തെ ഒരു റസ്റ്റോറൻ്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ബദ്‌ലാപൂർ സ്വദേശിയായ അങ്കിത് പാട്ടീലാണ് വീട്ടു ജോലിക്കാരൻ. മേത്തയെ കഴുത്ത് ഞെരിച്ചും മർദ്ധിച്ചും,തല ചുമരിൽ ഇടിക്കുകയും ചെയ്ത് അബോധാവസ്ഥയിലാക്കിയ ശേഷം 1.25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി പ്രതി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാർച്ച് 14 ന് ഉച്ചയ്ക്ക് 12:30 ന് ഇരയായ കുഞ്ച് ബാല മേത്ത ബെഡ് റൂമിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തുടർന്ന് പ്രതി 50,000 രൂപ വിലയുള്ള 10 ഗ്രാം സ്വർണ്ണ ചെയിൻ, 75,000 രൂപ വിലമതിക്കുന്ന 15 ഗ്രാം സ്വർണ്ണ വളകൾ, മൊത്തം 1.25 ലക്ഷം രൂപ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുമായി കടന്നു കളഞ്ഞു.

പ്രതി തന്റെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പിഐ താനാജി ഖാഡെ, എപിഐ രഞ്ജീത് ചവാൻ, എപിഐ ഗണേഷ് ജെയിൻ, പിഎസ്ഐ തോഡങ്കർ, കോൺസ്റ്റബിൾമാരായ ഗജാനൻ പാട്ടീൽ,ഘാഡിഗോങ്കർ, സിദ്ധപ്പ എന്നിവരടങ്ങുന്ന ഒരു സംഘം ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായി തിരച്ചിൽ നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിനിടെ, ജുഹു, ബാന്ദ്ര, മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.തിരച്ചിലിൽ പ്രതിയായ പാട്ടീലിനെ ഗ്രാന്റ് റോഡ് ഏരിയയിലെ ന്യൂ മെട്രോ ഗസ്റ്റ് ഹൗസിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Trending

No stories found.

Latest News

No stories found.