ഓസ്‌ട്രേലിയൻ മലയാളി ഡോ.തന്യ ഉണ്ണിയുടെ ചർമ്മ കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ മുംബൈയിൽ പുറത്തിറക്കി

ആയുർവേദത്തിന്‍റെ ആവശ്യകത ഇന്ന് ഏറി വരിക ആണെന്നും,ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിലും അതിവേഗം വിപുലമാക്കാൻ കഴിയട്ടെ എന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ ഉൽഘാടനം ചെയ്തു പറഞ്ഞു
ഓസ്‌ട്രേലിയൻ മലയാളി ഡോ.തന്യ ഉണ്ണിയുടെ ചർമ്മ കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ മുംബൈയിൽ പുറത്തിറക്കി
Updated on

മുംബൈ: ഓസ്‌ട്രേലിയൻ മലയാളിയായ തന്യ ഉണ്ണിയുടെ ചർമ, കേശ സംരക്ഷണ ഉത്പന്നങ്ങളാണ് ഇന്നലെ മുംബൈയിൽ പുറത്തിറക്കിയത്. ജുഹുവിലെ ജെ.ഡബ്ല്യു മാരിയേറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, ഓസ്‌ട്രേലിയൻ മന്ത്രി മന്ത്രി കാമറൂൺ ഡിക്, മുൻ മിസ് ഇന്ത്യ സയാലി ഭഗത് ചേർന്നാണ് ഉൽഘാടനം ചെയ്തത്.

ആയുർവേദത്തിന്‍റെ ആവശ്യകത ഇന്ന് ഏറി വരിക ആണെന്നും,ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിലും അതിവേഗം വിപുലമാക്കാൻ കഴിയട്ടെ എന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ ഉൽഘാടനം ചെയ്തു പറഞ്ഞു.കൂടാതെ ഇത്തരം ഉൽപ്പന്നങ്ങൾ നമ്മൾ ഓരോരുത്തരും വേണം പ്രോത്സാഹിപ്പിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയിൽ ഡോക്ടറും സംരംഭകയുമായ തന്യ ഉണ്ണിയുടെ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയിലും നല്ല രീതിയിൽ വിറ്റഴിച്ച് പോകുന്നു വെന്ന് ഓസ്‌ട്രേലിയൻ മന്ത്രി മന്ത്രി കാമറൂൺ ഡിക് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഇന്ത്യയിലും ഇതിന് ഒരുപാട് അവസരങ്ങൾ ഉണ്ട്‌,എല്ലാം സാധിക്കട്ടെ എന്നും അദ്ദേഹം ആശംസ പ്രസംഗത്തിൽ പറഞ്ഞു.

ഓസ്കാർ ജേതാവ് റസൂൽ പൂക്കുറ്റി,ഡോ. തന്യ ഉണ്ണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.കൂടാതെ ഹിന്ദി,തമിഴ് സിനിമാ ലോകത്തെ പല പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

താൻ ഓസ്‌ട്രേലിയൻ സ്വദേശിയാണെങ്കിലും എന്റെ വേരുകൾ ഇവിടെ ഇന്ത്യയിൽ നിന്നും ഉള്ളതാണ്. അതുകൊണ്ടാണ് ഓസ്‌ട്രേലിയയിൽ വളരെ പ്രശസ്തമായ ഈ ഉത്പന്നങ്ങൾ ഇന്ത്യയിലും എത്തിക്കണമെന്ന് ഞങ്ങൾക്ക് തോന്നിയത്. ഇന്ത്യൻ കാലാവസ്ഥയെ പിന്തുണക്കുന്ന രീതിയിൽ ആണ് എല്ലാ ഉൽപ്പനങ്ങളും നിർമ്മിച്ചിരിക്കുന്നത്.

ചർമ്മത്തിന് വേണ്ട എല്ലാ ചേരുവകളും കണക്കിലെടുത്താണ് ഉൽപ്പന്നം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഡോ തന്യ ചടങ്ങിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com