Automatic doors for Mumbai local trains

മുംബൈ സബർബൻ ട്രെയ്നിലെ തിരക്ക്

Representative image

മുംബൈ ലോക്കൽ ട്രെയ്നുകൾക്ക് ഇനി ഓട്ടോമാറ്റിക് ഡോർ

താനെയിൽ ലോക്കൽ ട്രെയ്നിൽ നിന്ന് പുറത്തേക്കു തെറിച്ചു വീണ് അഞ്ച് പേർ മരിച്ച സംഭവത്തെത്തുടർന്നാണ് തീരുമാനം
Published on

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയ്നുകൾക്ക് ഓട്ടോമാറ്റിക് ഡോർ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. താനെയിൽ ലോക്കൽ ട്രെയ്നിൽ നിന്ന് പുറത്തേക്കു തെറിച്ചു വീണ് അഞ്ച് പേർ മരിച്ച സംഭവത്തെത്തുടർന്നാണ് റെയിൽവേ ബേർഡിന്‍റെ തീരുമാനം.

മുംബൈ സബർബൻ റെയിൽവേയ്ക്കു വേണ്ടി ഇനി നിർമിക്കുന്ന എല്ലാ റേക്കുകൾക്കും ഓട്ടോമാറ്റിക് ഡോറുകളുണ്ടാവും. നിലവിൽ ഉപയോഗത്തിലുള്ള റേക്കുകളിൽ ഇത്തരം ഡോർ ഘടിപ്പിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്റ്റർ ദിലീപ് കുമാർ അറിയിച്ചു.

അമിതമായ തിരക്ക് കാരണമാണ് താനെയിൽ യാത്രക്കാർ ട്രെയ്നിൽനിന്നു തെറിച്ചുവീണതെന്ന് സെൻട്രൽ റെയിൽവേ സ്ഥിരീകരിച്ചു.

logo
Metro Vaartha
www.metrovaartha.com