
മനോജ് ജരാങ്കെ പാട്ടീല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു.
മുംബൈ: മറാഠാ സംവരണപ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ മുംബൈയില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഗത്യന്തമില്ലാതെ അംഗീകരിച്ചതോടെയാണ് സമരത്തിന്‍റെ അഞ്ചാം ദിനം നിരാഹാരം അവസാനിപ്പിച്ചത്.
സമരക്കാര്‍ മുംബൈ കൈയടക്കിയതോടെ ഹൈക്കോടതി ഇടപെടുകയും സമരവേദിയായ ആസാദ് മൈതാന്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ സമരക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചത്.
ഇതോടെ മറാഠകള്‍ക്കിടയില്‍ മനോജ് ജരാങ്കെ പാട്ടീല്‍ മഹാരാഷ്ട്രയില്‍ തന്‍റെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയാണ്.
5 ദിവസം കൊണ്ട് 5 ലക്ഷത്തോളം സമരക്കാര്‍ മുംബൈയിലെത്തിയതോടെ നഗരം സ്തംഭിച്ചതോടെ ബോബെ ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 28 ശതമാനം വരുന്ന വിഭാഗമാണ് മറാഠാ സമുദായം.