അജിത് പവാറിന്‍റെ മരണത്തില്‍ വ്യോമയാന മന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണം

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിനെതിരെ രോഹിത് പവാര്‍
Aviation Minister should be removed and an investigation should be conducted into Ajit Pawar's death

അജിത് പവാര്‍

Updated on

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സിവില്‍ വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിനെ സ്ഥാനത്ത്‌നിന്ന് മാറ്റണമെന്ന് എന്‍.സി.പി. (എസ്.പി.) എംഎല്‍എ രോഹിത് പവാര്‍ ആവശ്യപ്പെട്ടു. സിവില്‍ വ്യോമയാന മന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ തെലുങ്ക്ദേശവും വിഎസ്ആര്‍ കമ്പനി ഉടമകളുമായി അടുപ്പത്തിലാണെന്നും അദ്ദേഹം

ആരോപിച്ചു. വിഎസ്ആര്‍ ഉടമ വി.കെ. സിങ്ങിന്‍റെ മകന്‍ രോഹിത് സിങ്ങിന്‍റെ വിവാഹത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ചില മുന്‍ മന്ത്രിമാരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഉന്നത ടിഡിപി മന്ത്രിമാരും പങ്കെടുത്തു. ഉന്നത രാഷ്ട്രീയക്കാര്‍ ഇപ്പോഴും കമ്പനിയുടെ ലിയര്‍ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ധാര്‍മികതയുടെ പേരില്‍ നായിഡു സിവില്‍ വ്യോമയാന മന്ത്രിയായി തുടരരുതെന്ന് രോഹിത് പവാര്‍ പറഞ്ഞു.

ഇതുവരെ ഒരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ല, വിഎസ്ആര്‍ കമ്പനിയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 28-ന് അജിത് പവാറിന്‍റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സുനേത്രാപവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതൃത്വം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ കണ്ടതിനെയും രോഹിത് പിന്തുണച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com