

പതിവ് തെറ്റിക്കാതെ ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം
മുംബൈ:പതിവ് മുടക്കാതെ ഈ വര്‍ഷവും താനെ ഹില്‍ ഗാര്‍ഡന്‍ അയപ്പഭക്തസംഘം പുതുവര്‍ഷ ആഘോഷം തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമത്തില്‍ നടത്തി. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ പുതുവത്സരവും അവരോടൊപ്പമാണ് ആഘോഷിക്കുന്നത്.
അവിടെയുള്ള അന്തേവാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് ഡൈനിങ് ഹാള്‍ വര്‍ണ്ണക്കടലാസും ബലൂണുകളും കൊണ്ട് അലങ്കരിച്ച്, കേക്ക്മുറിച്ച് പുതുവത്സരം ആഘോഷിച്ചു. അവര്‍ക്കാവശ്യമായ കട്ടിയുള്ള സോലാപ്പൂര്‍ പുതപ്പ്, തലയിണകവറുകള്‍, തോര്‍ത്ത്, സോപ്പ്, സോപ്പൂപ്പൊടി, ബ്രഷ്, പേസ്റ്റ്, ബിസ്‌ക്കറ്റ്, കലണ്ടര്‍ എന്നിവ അടങ്ങിയ കിറ്റ് സമ്മാനിച്ച് അവരോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയത്.
ഇപ്പോഴും ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘത്തിന് നാനാതുറകളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അപേക്ഷകള്‍ ലഭിക്കാറുണ്ടെന്നും, തങ്ങളാള്‍ കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭക്തസംഘം സെക്രട്ടറി ശശികുമാര്‍ നായര്‍ പറഞ്ഞു.