അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ: മൺചെരാതുകളും പതാകയും വിതരണം ചെയ്യും

ബി ജെ പി മഹാരാഷ്ട്ര കേരള സെൽ ഭക്തർക്ക് ചെരാതുകളും പതാകയും സൗജന്യമായാണ് വിതരണം ചെയ്യുന്നത്
അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ: മൺചെരാതുകളും പതാകയും വിതരണം ചെയ്യും

മുംബൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഭവനങ്ങളിൽ ഉയർത്തേണ്ട ശ്രീരാമന്‍റെ ചിത്രം ആലേഖനം ചെയ്ത പതാകയും ദീപം തെളിയിക്കുവാനാവശ്യമായ മൺചെരാതുകളും വിതരണം ചെയ്യും. ബിജെപി മഹാരാഷ്ട്ര കേരള സെൽ ഭക്തർക്ക് ചിരാതുകളും പതാകയും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബിജെപി മുഖ്യകാര്യാലയത്തിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന് ബിജെപി മഹാരാഷ്ട്ര കേരള സെല്ലിന്റെ സംസ്ഥാന സംയോജകൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com