ആയുര്‍വേദ പഞ്ചകര്‍മ സെന്‍റർ ഉദ്ഘാടനം ചെയ്തു

ഡോ. വര്‍ഷ മണിയാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
Ayurveda Panchakarma Center inaugurated

ആയുര്‍വേദ പഞ്ചകര്‍മ സെന്‍റർ ഉദ്ഘാടനം ചെയ്തു

Updated on

മുംബൈ: ബോംബെ കേരളീയ സമാജം മാട്ടുംഗ കേരള ഭവനത്തിന്‍റെ രണ്ടാം നിലയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബികെഎസ്. ആയുര്‍വേദ പഞ്ചകര്‍മ തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗാ ദിനാചരണവും നടത്തി.

സമാജം യോഗാ പരിശീലക ഡോ. വര്‍ഷ മണിയാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രശസ്ത യോഗാ പ്രഭാഷകയും മെഡിറ്റേഷന്‍ വിദഗ്ധയുമായ ഡോ. പൂര്‍വി കേതന്‍ ഷാ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വച്ച് അവരെ സമാജം ആദരിച്ചു.

തുടര്‍ന്ന് വൈകുന്നേരം 6.30ന് നവീകരിച്ച ആയുര്‍വേദ തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനം ഡോ. വിനായക് വിത്തല്‍ തായഡെ (ധന്വന്തരി ആയുര്‍വേദ ഉപചാര്‍ കേന്ദ്ര, ബാന്ദ്ര) ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. സമാജത്തിന്‍റെ മുന്‍കാല-നിലവിലെ ഭാരവാഹികള്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ദീപപ്രജ്വലനത്തില്‍ പങ്കെടുത്തു.

സമാജം പ്രസിഡന്‍റ് ഡോ. എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതവും ട്രഷറര്‍ എം.വി. രവി നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്‍റ് കെ. ദേവദാസ്, ആയുര്‍വേദ വിഭാഗം ഇന്‍ചാര്‍ജ് വിനോദ് കുമാര്‍ നായര്‍, സീനിയര്‍ ഫിസിഷ്യന്‍ ഡോ. റാണി അയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com