

അയ്യപ്പ സംഗമം
മുംബൈ: ഡോംബിവ്ലി സ്വാമി അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ മുപ്പതാമത് അയ്യപ്പ പൂജ മഹോത്സവത്തിന്‍റെ ഉദ്ഘാടനവും അയ്യപ്പ സംഗമവും നവംബര്‍ 16ന് പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളില്‍ നടക്കും.
ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 8 മുതല്‍ സൗജന്യ രക്തപരിശോധന, പൊതുആരോഗ്യ പരിശോധന, പല്ല് പരിശോധന എന്നിവയും കുട്ടികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 4ന് ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് നടക്കും. തുടര്‍ന്ന് ഡോംബിവലിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി ക്ഷേത്രങ്ങളും അയ്യപ്പ സംഘടനകളും പങ്കാളികളാകുന്ന അയ്യപ്പ സംഗമം അരങ്ങേറും.