ബോംബെ കേരളീയ സമാജം വിദ്യാരംഭം നടത്തി

പതിനഞ്ചോളം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

Bombay Keraliya Samajam conducted Vidyarambham.

ബോംബെ കേരളീയ സമാജം വിദ്യാരംഭം

Updated on: 

മുംബൈ: വിജയദശമി ദിനത്തില്‍ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും ബോംബെ കേരളീയ സമാജം നടത്തി. മാട്ടുംഗ കേരള ഭവനത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ പതിനഞ്ചോളം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. വിരമിച്ച കോളെജ് അധ്യാപകനും സമാജം മുന്‍ സെക്രട്ടറിയുമായ വിനോദ് കുമാര്‍ നായര്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചുനല്‍കി.

പൂജയോടെയും ലളിതാസഹസ്രനാമ പാരായണത്തോടെയും ആരംഭിച്ച ചടങ്ങിന് സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസ്, സെക്രട്ടറി എ. ആര്‍. ദേവദാസ്, മുന്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍, ഭരണസമിതി അംഗങ്ങളായ എം. ജയരാമന്‍, അല്‍ബന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. കുസുമകുമാരി അമ്മ ഉള്‍പ്പെടെയുള്ള ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com