

ക്രിസ്മസ് നവവത്സര ആഘോഷം
മുംബൈ: അമരാവതി ബുല്‍ഡാന മലയാളി സമാജവും ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെയും വച്ച് ക്രിസ്മസ്- നവവത്സര ആഘോഷം സംഘടിപ്പിച്ചു.
ഫെയ്മ സീനിയര്‍ സിറ്റിസന്‍ ക്ലബ് അമരാവതി സോണല്‍ കമ്മറ്റി മെമ്പര്‍ ബാബൂസ് മണ്ണൂരിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സീമ പ്രകാശ് സ്വാഗതവും, ഫെയ്മ മഹാരാഷ്ട്ര മലയാളി വെല്‍ഫെയര്‍ സെല്‍ ചെയര്‍മാന്‍ ഷൈന്‍ പാലമൂട്ടില്‍, എഫ് വി.എന്‍. കെ . ചര്‍ച്ച് വികാരി റവ. ഫാ. സ്വാന്ത്വാന്‍ കുട്ടേക്കര്‍, എം.എസ്.എഫ്. എസ് റവ. ഫാ. വില്ല്യം ആന്‍റണി, എം.എസ് എഫ് .എസ്. റവ. ഫാ. അമല്‍ പ്രിന്‍സിപ്പല്‍ എസ്.എഫ്. എസ്. സ്‌ക്കൂള്‍ ഖാംഗാവ്. സെന്‍റ് ആന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. മദര്‍ സുപ്പീരിയര്‍ രത്‌നമേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.