ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷിച്ചു

ഉച്ചയ്ക്ക് അന്നദാനവും വൈകീട്ട് ദീപാരാധനക്കു ശേഷം വിശേഷാൽ ശനീശ്വര പൂജയും നടന്നു
ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷം
ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷം
Updated on

താനെ: ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷിച്ചു. ജനുവരി 15 ന് രാവിലെ ഗണപതി ഹോമത്തോടെയാണ് ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. നൂറു കണക്കിന് ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു.

‌ഉച്ചയ്ക്ക് അന്നദാനവും വൈകീട്ട് ദീപാരാധനക്കു ശേഷം വിശേഷാൽ ശനീശ്വര പൂജയും നടന്നു. എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ചകളിൽ വൈകീട്ട് ശനീശ്വര പൂജ ഉണ്ടായിരിക്കും എന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 92239 03248 , 9920795964

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com