ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് തുടക്കമായി

ആചാര്യവരണത്തോടു കൂടി പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു
ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് തുടക്കമായി

താനെ: ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്നലെ തുടക്കം കുറിച്ചു. ആചാര്യവരണത്തോടു കൂടി പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു. അണ്ടലാടി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം, ഭഗവത് സേവാ, വാസ്തു കലശ പൂജ, ശുദ്ധികലശം എന്നിവ നടന്നു.

സന്ധ്യവേലയോട് അനുബന്ധിച് തൃത്താല ശങ്കരകൃഷ്ണൻ മാരാരുടെ അഷ്ടപദി , കൊട്ടിപ്പാടി സേവാ എന്നിവയുണ്ടായി .ഇന്ന് രാവിലെ ഗണപതി ഹോമം നടന്നു. കൂടാതെ പ്രസാദശുദ്ധി, എല്ലാ ദേവന്മാരെയും പ്രതിഷ്ഠിക്കൽ, ബ്രഹ്മ കലശ പൂജ, പരികലശ പൂജ, ജലധ്രോണി പൂജ, അധിവാസ ഹോമം, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രേംകുമാർ നായർ 92239 03248, അച്യുതൻ കുട്ടി മേനോൻ 97658 46288, പ്രേംകുമാർ പിള്ള 93206 83132.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com