''ബാലാ സാഹേബ് താക്കറെയ്ക്ക് ഭാരത രത്‌ന പുരസ്‌കാരം നൽകണം'': സഞ്ജയ് റാവത്ത്

ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു ഭാരത രത്‌ന നൽകണമെന്ന് സഞ്ജയ് റാവത്ത് ആവശ‍്യപ്പെട്ടത്
"Bala Saheb Thackeray should be awarded Bharat Ratna": Sanjay Raut
''ബാലാ സാഹേബ് താക്കറെയ്ക്ക് ഭാരത രത്‌ന പുരസ്‌കാരം നൽകണം'': സഞ്ജയ് റാവത്ത്
Updated on

മുംബൈ: ബാൽ താക്കറെയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന പുരസ്‌കാരം നൽകണമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. അദ്ദേഹത്തിന്‍റെ ജന്മവാർഷിക ദിനത്തിലായിരുന്നു ഭാരത രത്‌ന നൽകണമെന്ന് എംപി ആവശ്യപ്പെട്ടത്. "ബാലാസാഹേബ് താക്കറെയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം.

അദ്ദേഹം ശിവസേന സ്ഥാപിക്കുകയും മറാത്തികളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു."ബാലാസാഹേബ് താക്കറെയെപ്പോലുള്ള നേതാക്കൾ ഈ നാട്ടിൽ ഇനി ജനിക്കില്ല. ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ അദ്ദേഹം നേതാക്കളാക്കി. അദ്ദേഹം ഒരിക്കലും ഒരു സ്ഥാനവും വഹിച്ചിട്ടില്ല. ബിജെപി എന്താണ് ചെയ്തത്? അവരുടെ താത്പര‍്യത്തിനായി അവർ പാർട്ടിയെ തകർത്തു". സഞ്ജയ് റാവത്ത് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com