
ഷൊർണുർ: മലയാളത്തിന്‍റെ അതുല്യനടൻ ഭരത് ബാലൻ കെ. നായരുടെ സ്‌മരണാർത്ഥം നടന്നുവരുന്ന അഖില കേരള പ്രൊഫഷണൽ മലയാള നാടകോത്സവം നവംബർ 23 ന് ആരംഭിക്കുന്നു.
നവംബർ 23 മുതൽ ഡിസംബർ 2 വരെയാണ് ഷൊർണുർ കെ വി ആർ ഹൈസ്കൂളിൽ ബാൽസൻ നഗറിൽ നാടകോത്സവം നടക്കുക. കേരളത്തിലുടനീളമുള്ള നാടക പ്രവർത്തകരുടെയും ആസ്വാദകരുടെയും പ്രശംസ പിടിച്ചുപറ്റിയ നാടകോത്സവം വിപുലമായ അനുബന്ധ പരിപാടികളോടുകൂടി 18-ാം വാർഷികം ആഘോഷിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
തെരഞ്ഞെടുത്ത നാടകങ്ങൾക്കു പുറമെ അനുബന്ധ പരിപാടികളും നാടകോത്സവ വേദി യിൽ അരങ്ങേറുന്നുണ്ട്. നാടകോൽസവം ഉദ്ഘാടനം ചെയ്യുന്നത് 2024 ലെ മികച്ചനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ബീന ആർ ചന്ദ്രനാണ്. തദവസരത്തിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വിശിഷ്ടാതിഥികളായി സംബന്ധിക്കുന്ന ചടങ്ങോടുകൂടി ഉദ്ഘാടന സമ്മേളനവും ഉണ്ടായിരിക്കും.