
നവിമുംബൈ: അനധികൃതമായി രാജ്യത്ത് തങ്ങിയതിന് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 13 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ന്യൂ പൻവേലിലെ കാന്തകോളനിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു വർഷമായി വിസയോ പാസ്‌പോർട്ടോ ഇല്ലാതെയാണ് ഇവർ അവിടെ താമസിക്കുന്നതെന്നും കൂടുതൽ പേരുണ്ടോ എന്നറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.