"കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികള്‍"

ആരോപണവുമായി ഉത്തംകുമാര്‍
Bangladeshis living in Kerala pretending to be Bengalis

കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികള്‍

Updated on

മുംബൈ: കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളും രോഹ്യംഗിന്‍ മുസ്ലീംങ്ങളുമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ആരോപിച്ചു.വോട്ടു ചെയ്യാനെന്ന വ്യാജേന കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോയ ബംഗാളികള്‍ ഇനി തിരിച്ചു വരില്ല. വര്‍ഷങ്ങളായി ബംഗാളികളെന്ന പേരില്‍ കേരളത്തില്‍ കഴിഞ്ഞിരുന്നവരില്‍ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളായിരുന്നു.

ബംഗാളില്‍ സര്‍ക്കാര്‍ മാറിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന ഇവര്‍ അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് കടന്നിരിക്കുകയാണ്. അതിഥി തൊഴിലാളികളെന്ന പേരില്‍ ഇത്രയും കാലം മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം തുടങ്ങിയ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നും ഉത്തംകുമാര്‍ ആരോപിച്ചു.

കേരളത്തിലെ ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഈ അതിഥി തൊഴിലാളികളാണെന്നും ഉത്തംകുമാര്‍ പറഞ്ഞു. പായിപ്പാട് പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഇവര്‍ സമൂദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ പോലും ശ്രമിച്ചിരുന്നു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടങ്ങുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നവര്‍ നാടു വിട്ടിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com