മുന്‍ പങ്കാളിയെ ബലാത്സംഗ കേസില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

ഐടി പ്രഫഷണലായ യുവാവാണ് പരാതിക്കാരന്‍
Bank employee arrested for trying to extort money by framing ex-partner for rape

ഡോളി

Updated on

മുംബൈ: വ്യാജ ബലാത്സംഗ കേസ് നല്‍കി മുന്‍പങ്കാളിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. മുന്‍പങ്കാളിയുടെ സാമ്പത്തിക വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കുകയും അയാളെ ജയിലിലാക്കുകയും ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പ്രതി ഡോളി കൊട്ടക്കിനെതിരായ പരാതിയില്‍ പറയുന്നു

ഐടി പ്രൊഫഷണലായ മുന്‍പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയില്‍വെച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഡോളി ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. മുന്‍പങ്കാളി പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണി തുടര്‍ന്നു. അഭിഭാഷകന്‍റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലും ഒരു കോടി രൂപ വേണമെന്ന ആവശ്യം ഡോളി ആവര്‍ത്തിച്ചതായി മുന്‍പങ്കാളി പറയുന്നു.

ജോലി ചെയ്തിരുന്ന ബാങ്കിലെ ജീവനക്കാരുടെ സഹായത്തോടെ ഐടി പ്രൊഫഷണലിന്‍റെയും ഭാര്യയുടെയും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ഡോളി നിയമവിരുദ്ധമായി കൈക്കലാക്കിയതായും ആരോപണമുണ്ട്. മുന്‍പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുമായും ഗൂഗിളുമായും ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഡോളി നീക്കം ചെയ്യുകയും പകരം സ്വന്തം നമ്പര്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ, അയാളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍, ജിപിഎസ് ലൊക്കേഷന്‍ ഹിസ്റ്ററി, സ്വകാര്യ ഫോട്ടോകള്‍, മറ്റ് ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഡോളിക്ക് ലഭിച്ചു തുടങ്ങി. പീന്നീട് ഇതുപയോഗിച്ചും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com