
ജരാങ്കെ സമരവേദിയിൽ.
മുംബൈ: മറാഠാ സംവരണ പ്രക്ഷോഭ നേതാവ് ജരാങ്കെ ആസാദ് മൈതാനിയില്‍ നിരാഹാര സമരം ആരംഭിച്ചതോടെ ഇവിടേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതിഷേധക്കാരുടെ എണ്ണം 5,000 കവിയരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തിയേക്കാം.
തന്‍റെ അനുയായികള്‍ സമാധാനപരമായി പ്രതിഷേധിക്കുമെന്നും, ഗണേശോത്സവത്തെ തടസപ്പെടുത്തില്ലെന്നും ജരാങ്കെ ഉറപ്പുനല്‍കിയിരുന്നു. ഒബിസിയില്‍ ഉള്‍പ്പെടുത്തി മറാഠകള്‍ക്ക് സംവരണം നൽകണെന്നാണ് ജരാങ്കെയുടെ ആവശ്യം.