

ബലിതര്‍പ്പണവും തിലഹവനവും ഓഗസ്റ്റ് 12ന്
മുംബൈ: എസ്എന്‍ഡിപി യോഗം മലാഡ്-മാല്‍വണി ശാഖയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണവും തിലഹവനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12ന് രാവിലെ 6 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.
മലാഡ് അക്സഗാവിനും ജെ.ജെ. നഴ്സസ് കോട്ടേജിനും സമീപമുള്ള മാര്‍ഷല്‍ ബംഗ്ലാവാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വേദിയാകുന്നത്. ഉണ്ണി ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. ബലി കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ പൂജാസാമഗ്രികള്‍ ശാഖായോഗം തന്നെ നേരിട്ട് നല്‍കുന്നതാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ശ്രീകുമാര്‍ ദാമോദരന്‍ (ശാഖാ സെക്രട്ടറി) 9769977004. വിജയ് കുമാര്‍ (പ്രസിഡന്റ്) 9693865656