

മുംബൈ : യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 90 മറികടന്നതിനെത്തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ.
ലോകത്തിലെ മറ്റ് ചില കറന്‍സികള്‍ക്കെതിരേ ഇന്ത്യന്‍ കറന്‍സി വളരെ മോശമാണെന്ന് പറഞ്ഞു.
ബിജെപിയുടെ അച്ഛേ ദിന്‍ വാഗ്ദാനം ഒരുപക്ഷേ ഇന്ത്യക്കാര്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രൂപ 90 രൂപ മറികടന്നതിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനില്‍നിന്ന് ഇതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ ആദിത്യതാക്കറെ പരിഹസിച്ചു