

മറാഠി സംസാരിക്കാത്തതിന്റെ പേരില്‍ മര്‍ദ്ദനം; വിദ്യാര്‍ഥി ജീവനൊടുക്കി
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
നവിമുംബൈ: മറാഠിയില്‍ സംസാരിക്കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരു കൂട്ടം ആളുകള്‍ ലോക്കല്‍ ട്രെയിനില്‍ ആക്രമിച്ചതില്‍ മനംനൊന്ത് താനെ ജില്ലയില്‍ 19 വയസുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായി പരാതി.
ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിയായ അര്‍ണവ് ലക്ഷ്മണ്‍ ഖൈരെ (19)യെയാണ് കല്യാണ്‍ ഈസ്റ്റിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുളുണ്ടിലുള്ള കോളേജിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കല്യാണ്‍, താനെ സ്റ്റേഷനുകള്‍ക്കിടയില്‍ ആക്രമണം നടന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു.