
ബംഗളൂരു - മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരുന്നു
മുംബൈ: ബംഗളൂരുവിനും മുംബൈക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് കേന്ദ്ര റെയില്‍വേമന്ത്രാലത്തിന്‍റെ അംഗീകാരം. ബിജെപി നേതാവ് തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരുവിലെയും മുംബൈയിലെയും ജനങ്ങളുടെ 30 വര്‍ഷത്തെ ആവശ്യമാണ് പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക കേന്ദ്രങ്ങളാണ് ബെംഗളൂരുവും മുംബൈയും.
എങ്കിലും രണ്ടുനഗരത്തെയും ബന്ധിപ്പിച്ചിരിക്കുന്നത് ഒരു ട്രെയിന്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കൂടുതല്‍ ട്രെയിനുകള്‍ വൈകാതെ ഓടിക്കാനുള്ള നടപടികളാണ് എടുക്കുന്നത്.