ലോക്കല്‍ ട്രെയിനിന് കല്ലേറ്; യുവതിയുടെ കണ്ണിന് പരുക്ക്

ദാദറിലാണ് സംഭവം
Stone thrown at local train; Woman's eye injured

ലോക്കല്‍ ട്രെയിനിന് നേരെ കല്ലേറ്; യുവതിയുടെ കണ്ണിന് പരുക്ക്

Updated on

മുംബൈ: ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടായ കല്ലേറില്‍ യുവതിയുടെ കണ്ണിന് പരുക്കേറ്റു. ദാദര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്കാണ് അജ്ഞാതന്‍ കല്ലെറിഞ്ഞത്. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയിസ് ആശങ്കയും ഭീതിയും ഉയര്‍ന്നു. മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ലോക്കല്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയെ വീണ്ടും ചോദ്യം ചെയ്യുന്ന ഈ സംഭവം, കൂടുതല്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ അനിവാര്യമാണെന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com