ഭാരത് ഭാരതി ഓണാഘോഷം നടത്തി

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും
Bharat Bharati celebrated Onam

ഭാരത് ഭാരതി ഓണാഘോഷം നടത്തി

Updated on

മുംബൈ:രാഷ്ട്രീയ സ്വയം സേവക് സംഘം ഭാരത് ഭാരതി മുബൈ, താനെ, നവിമുംബൈയിലെ മലയാളി സ്വയം സേവകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏകതാസംഗമം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും നടന്നു.

കേരളത്തിലെ മുന്‍കാല സംഘ സാരഥികളായ എസ്. സേതുമാധവന്‍, എ. ഗോപാലകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രശേഖര്‍ സുര്‍വെ(സംഘചാലക് താനെ വിഭാഗ്)ചിന്തന്‍ ഉപാദ്ധ്യായ (പശ്ചിമ ക്ഷേത്രീയ സഹ പ്രചാരക്)എന്നിവരും പങ്കെടുത്തു. ഭാരത് ഭാരതി പ്രമുഖ് എ.ആര്‍ ഗോകുല്‍ ദാസ് മുംബയില്‍ മലയാളികളുടെ ഇടയില്‍ നടക്കുന്ന സംഘ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

വിനോദ് കുമാര്‍ സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.പി.സുരേഷ് ബാബു, ടി. എ.ശശി എന്നിവരും സംബന്ധിച്ചു.ഉച്ചക്ക് ഓണ സദ്യയും തുടര്‍ന്ന് മുംബൈയിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും പത്താം ക്ളാസിലെയും പ്ലസ് വണ്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com